വാഷിംഗ്ടൺ : കോടീശ്വരൻ എലോൺ മസ്‌കിൻ്റെ നാലു വയസ്സുള്ള മകൻ X Æ A-Xii-യെ ഭയന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഓവൽ ഓഫീസിലെ 145 വർഷം പഴക്കമുള്ള...
വാഷിംഗ്ടൺ : കോടീശ്വരൻ എലോൺ മസ്‌കിൻ്റെ നാലു വയസ്സുള്ള മകൻ X Æ A-Xii-യെ ഭയന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഓവൽ ഓഫീസിലെ 145 വർഷം പഴക്കമുള്ള മേശ മാറ്റി!
കാരണം, നാലു വയസ്സുകാരൻ മൂക്കിൽ വിരലിട്ട് പ്രസിഡന്റിന്റെ മേശയിൽ തേച്ചത് !
മസ്ക് അടുത്തിടെ മകനെ ഓവൽ ഓഫീസിലേക്ക് കൊണ്ടുവന്നത് ലോകമെമ്പാടും മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
കുട്ടി പ്രസിഡണ്ടിന് അടുത്തുനിന്ന് വിചിത്രമായ ശബ്‌ദങ്ങൾ പുറപ്പെടുവിക്കുന്നതും മൂക്കിൽ വിരലിടുന്നതും അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു.
145 വർഷം പഴക്കമുള്ള ഡെസ്‌കിന് പകരം മറ്റൊന്ന് മാറ്റിയിട്ടിരിക്കുകയാണ് ട്രംപ്. "താത്കാലിക മാറ്റം" എന്നാണ് ട്രംപിന്റെ ഓഫീസ് പറയുന്നത്.
മുമ്പ് സ്വയം ഒരു ജെർമോഫോബ് (രോഗാണു ഭയം) എന്ന് മുദ്രകുത്തിയ വ്യക്തിയാണ് ട്രംപ്.
കുട്ടി മൂക്ക് മൂക്കിലിട്ട വിരൽ കൊണ്ട് തൊട്ടതിനാലാണോ മേശ മാറ്റിയതെന്ന് ട്രംപ് പറയുന്നില്ല.
1880-ൽ വിക്ടോറിയ രാജ്ഞി അന്നത്തെ പ്രസിഡൻ്റ് റഥർഫോർഡ് ബി. ഹെയ്‌സിന് "നന്മയുടെയും സൗഹൃദത്തിൻ്റെയും" അടയാളമായി നൽകിയ സമ്മാനമായിരുന്നു റെസലൂട്ട് ഡെസ്ക്. ബ്രിട്ടീഷ് കപ്പലായ എച്ച്.എം.എസ്സിൻ്റെ ഓക്ക് തടികൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്.
വൈറ്റ് ഹൗസ് പറയുന്നതനുസരിച്ച്, പ്രസിഡൻ്റുമാരായ ലിൻഡൻ ബി. ജോൺസൺ, റിച്ചാർഡ് നിക്സൺ, ജെറാൾഡ് ഫോർഡ് (1964 മുതൽ 1977 വരെ) ഒഴികെ, റഥർഫോർഡ് ബി. ഹെയ്‌സിന് ശേഷം എല്ലാ പ്രസിഡൻ്റുമാരും ഈ ഡെസ്ക് ഉപയോഗിച്ചിരുന്നു. എലോൺ മസ്‌കിൻ്റെ മകൻ, ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റിൻ്റെ തലവനായി ശതകോടീശ്വരൻ്റെ റോളുമായി ബന്ധപ്പെട്ട പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവിൻ്റെ പത്രസമ്മേളനത്തിനാണ് ൻ്റെ ഓവൽ ഓഫീസിൽ എത്തിയത്.
COMMENTS