തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല അനുവദിക്കുന്നതില്‍ ഇടതുമുന്നണി യോഗത്തില്‍ എതിര്‍പ്പ് അറിയിച്ച സിപിഐയെ തള്ളി മുഖ്യമന...
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല അനുവദിക്കുന്നതില്‍ ഇടതുമുന്നണി യോഗത്തില്‍ എതിര്‍പ്പ് അറിയിച്ച സിപിഐയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.
മദ്യനിര്‍മാണ ശാലയുമായി മുന്നോട്ടു പോകുമെന്നു സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് സിപിഐ എതിര്‍പ്പ് അറിയിച്ചത്.
യോഗത്തില്‍ മറ്റൊരു ഘടകകക്ഷിയായ ആര്‍ജെഡിയും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഎമ്മും മുഖ്യമന്ത്രിയും.
Key Words: Distillery at Elapulli, Chief Minister, Pinarayi Vijayan, CPI
COMMENTS