തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിലൂടെ സംസ്ഥാനം കടന്നുപോകുകയാണ്. ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുമെന്ന പ്...
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിലൂടെ സംസ്ഥാനം കടന്നുപോകുകയാണ്. ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് അവതരണം.
150 രൂപ വര്‍ധിപ്പിച്ച് പെന്‍ഷന്‍ തുക 1750 രൂപയാക്കണമെന്ന ശുപാര്‍ശയാണ് മന്ത്രിക്കു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കില്ലാണ് ബജറ്റ് വ്യക്തമാക്കുന്നത്. എങ്കിലും മൂന്നു മാസമായി ഉള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കും എന്ന പ്രഖ്യാപനമുണ്ട്.
ബജറ്റവതരണത്തില്‍ ജനങ്ങള്‍ കാര്യമായി ഉറ്റു നോക്കിയിരുന്ന ഒന്നായിരുന്നു ക്ഷേമ പെന്‍ഷന്‍ വര്‍ധന. ഈ വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെന്‍ഷനില്‍ 100 രൂപ മുതല്‍ 200 രൂപയുടെ വരെ വര്‍ധനയാണ് പ്രതീക്ഷിച്ചിരുന്നത്.
അതേസമയം, പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം അവസാനിച്ചു.
Key Words: Kerala Budget 2025
COMMENTS