ന്യൂഡല്‍ഹി : 25 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ അട്ടിമറിവിജയം നേടിയതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പ്രധാന മന്ത്രി നരേന്ദ...
ന്യൂഡല്‍ഹി : 25 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ അട്ടിമറിവിജയം നേടിയതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും. തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം കടന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. ഡല്‍ഹി അധ്യക്ഷനുമായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സംസാരിച്ചു.
അതേസമയം, ഡല്‍ഹിയുടെ ഹൃദയത്തിലാണ് മോദിയെന്നും ഡല്‍ഹിയില്‍ നുണകളുടെ ഭരണം അവസാനിച്ചുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്തോഷം പങ്കുവെച്ചു. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകര്‍ത്ത് ഡല്‍ഹിയെ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് മോചിപ്പിക്കാന്‍ ജനങ്ങള്‍ പ്രയത്നിച്ചുവെന്നും വാഗ്ദാനം പാലിക്കാത്തവരെ ഡല്‍ഹിയിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെമ്പാടും ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനം നല്‍കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു
Key words: Delhi Election Result, PM Narendra Modi, BJP Workers, Amit Shah
COMMENTS