ന്യൂഡല്‍ഹി : മുന്‍ സര്‍ക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ഉത്തരവിറക്കി ദില്ലി മുഖ്യമന്ത്രി രേഖ ഗു്ത. മുഖ്യമന്ത്രിയുടെയും മന്ത...
ന്യൂഡല്‍ഹി : മുന്‍ സര്‍ക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ഉത്തരവിറക്കി ദില്ലി മുഖ്യമന്ത്രി രേഖ ഗു്ത.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലെ നിയമനങ്ങള്‍ ആണ് റദ്ദാക്കിയത്. വിവിധ കോര്‍പറേഷനുകള്‍ ആശുപത്രികള്‍ വകുപ്പുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരേയും ഒഴിവാക്കി. പുതിയ നിയമനത്തിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രി രേഖയുടെ നിര്‍ദേശം ഉണ്ട്.
ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി മൂന്ന് വസതികളുടെ പട്ടിക പൊതുമാരാമത്ത് വകുപ്പ് സമര്‍പ്പിച്ചു. രണ്ട് വസതികള്‍ ദീന്‍ ദയാല്‍ ഉപാധ്യയായ മാര്‍ഗിലും, ഒരെണ്ണം സിവില്‍ ലൈന്‍സിലുമാണ്.
ഏത് വസതിയെന്ന് മുഖ്യമന്ത്രി ഇവിടെ സന്ദര്‍ശിച്ച ശേഷം തീരുമാനിക്കും. വിവാദമായ സിവില്‍ ലൈന്‍സിലെ 6 ഫ്‌ലാഗ് സ്റ്റാഫ് റോഡിലെ വസതിയില്‍ താമസിക്കില്ലെന്നും ഇത് മ്യൂസിയമാക്കുമെന്നും രേഖാ ഗുപ്ത വ്യക്തമാക്കിയിരുന്നു.
Key Words: Delhi Chief Minister, Rekha Gupta, AAP Government
COMMENTS