ന്യൂഡല്‍ഹി : ഗംഭീര വിജയം നേടി ഡല്‍ഹിയില്‍ അധികാരത്തിലേക്കെത്തുന്ന ബിജെപി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് ബിജെപി ന...
ന്യൂഡല്‍ഹി : ഗംഭീര വിജയം നേടി ഡല്‍ഹിയില്‍ അധികാരത്തിലേക്കെത്തുന്ന ബിജെപി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് ബിജെപി നിയമസഭാ കക്ഷി യോഗം ചേരും. തിരഞ്ഞെടുക്കപ്പെട്ട 48 എംഎല്‍എമാര്‍ പങ്കെടുക്കും.
ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന പ്രധാന യോഗത്തില്‍, ഡല്‍ഹിയിലെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. ഡല്‍ഹിയിലെ പണ്ഡിറ്റ് പന്ത് മാര്‍ഗിലുള്ള ബിജെപി ഓഫീസില്‍ വൈകുന്നേരം 6 മണിക്ക് യോഗത്തിനായി എത്താന്‍ എംഎല്‍എമാര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. യോഗത്തിന് തൊട്ടുപിന്നാലെ, പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സിലേക്കും അമേരിക്കയിലേക്കുമുള്ള യാത്ര കാരണം മുഖ്യമന്ത്രി തിരഞ്ഞെടുക്കുന്നത് വൈകിയിരുന്നു. നാളെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. അതിനാല്‍ ഇന്നുതന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. നാളെ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഗംഭീരമായ ചടങ്ങില്‍ 12.05 ഓടെയാകും സത്യപ്രതിജ്ഞ നടക്കുക.
രാംലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിജെപി ഏകദേശം 30,000 അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. പ്രധാന ആര്‍എസ്എസ് നേതാക്കളും ആത്മീയ ധര്‍മ്മ ഗുരുക്കന്മാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ നിന്നുള്ള കര്‍ഷകര്‍ക്കൊപ്പം വ്യവസായികളും സെലിബ്രിറ്റികളും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും എഎപി മേധാവിയുമായ അരവിന്ദ് കെജ്രിവാളിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.കൂടാതെ കോണ്‍ഗ്രസ് ഡല്‍ഹി യൂണിറ്റ് മേധാവി ദേവേന്ദര്‍ യാദവിനും ക്ഷണമുണ്ട്.
COMMENTS