ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ ആം ആദ്മി പാര്‍ട്ടിയെ കുറ്റപ്പെടുത്തി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന...
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ ആം ആദ്മി പാര്‍ട്ടിയെ കുറ്റപ്പെടുത്തി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന. രാജി സമര്‍പ്പിക്കാന്‍ രാജ്ഭവനിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയോട് ''യമുനയുടെ ശാപമാണ്'' എഎപിയുടെ പരാജയകാരണമെന്ന് സക്‌സേന പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യമുനാ നദിയുടെ അവസ്ഥ ഉള്‍പ്പെടെയുളള പൊതുകാര്യങ്ങളില്‍ താന്‍ നല്‍കിയ മുന്നറിയിപ്പുകളെല്ലാം അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അവഗണിച്ചതായും സക്‌സേന പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ യമുനാ നദിയിലെ മാലിന്യം ഒരു പ്രധാന ചര്‍ച്ചാവിഷയമായിരുന്നു.''ഹരിയാന സര്‍ക്കാര്‍ യമുനയില്‍ വിഷം കലര്‍ത്തുന്നു'' എന്ന എഎപി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ ആരോപണം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. പ്രചാരണത്തില്‍ ''ബിജെപി യമുനയെ ഡല്‍ഹിയുടെ അടയാളമായി മാറ്റുമെന്ന്''നരേന്ദ്ര മോദി ഉറപ്പു നല്‍കിയിരുന്നു.
COMMENTS