Cryptocurrency fraud case
ചെന്നൈ: 60 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ പൊലീസ് ചോദ്യംചെയ്യും. വന്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിച്ചതിനാലാണ് ഇവരെ പുതുച്ചേരി പൊലീസ് ചോദ്യംചെയ്യുന്നത്.
2022 ല്‍ തുടങ്ങിയ കമ്പനിയുടെ ഉദ്ഘാടനത്തിനടക്കം തമന്ന ഉള്‍പ്പടെയുള്ള സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് മുംബൈയിലും ചെന്നൈയിലും നടന്ന കമ്പനിയുടെ പരിപാടികളില്‍ കാജല്‍ അഗര്‍വാളും പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്ന് ഇരുവര്‍ക്കും കമ്പനിയില്‍ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് നടപടി.
Keywords: Cryptocurrency fraud case, Tamannaah, Kajal Aggarwal, Puducherry police
COMMENTS