കൊല്ലം: 24ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സി പി ഐ (എം) സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പ...
കൊല്ലം: 24ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സി പി ഐ (എം) സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക കൊടിമര ദീപശിഖാ ജാഥകള്‍ മാർച്ച് അഞ്ചിന് കൊല്ലത്ത് ആശ്രമം മൈതാനത്ത് എത്തിച്ചേരുമെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാല്‍ പറഞ്ഞു. സിപിഐ എം പി ബി കോഡിനേറ്റർ പ്രകാശ് കാരാട്ട് മാർച്ച് 6 ന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജ് നയിക്കുന്ന പതാക ജാഥയും പി കെ ബിജു നയിക്കുന്ന ദീപശിഖ ജാഥയും കേന്ദ്ര കമ്മറ്റി അംഗം സി എസ് സുജാത നയിക്കുന്ന കൊടിമര ജാഥയും മാർച്ച് 5 ന് ആശ്രമം മൈതാനത്ത് സംഗമിക്കും.
പി ബി അംഗങ്ങളായ പിണറായി വിജയൻ, എം എ ബേബി, ബി വി രാഘവലു, വൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവളെ, എ വിജയരാഘവൻ, എം വി ഗോവിന്ദൻ മാസ്റ്റർ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം വിജു കൃഷ്ണൻ കേന്ദ്ര കമ്മിറ്റി അംഗം സിന്ധു എം ആർ തുടങ്ങിയവർ സമ്മേളനത്തില്‍ പങ്കെടുക്കും.
ആശ്രമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാല്‍ സമ്മേളനത്തിന്റെ പതാക ഉയർത്തും. കൊല്ലം ജില്ലയിലെ 23 രക്തസാക്ഷി കുടീരത്തില്‍ നിന്നുമുള്ള ദീപശിഖാ റാലികളും ആശ്രമം മൈതാനത്ത് എത്തിച്ചേരും. ഗ്രീൻ പ്രോട്ടോകോള്‍ പ്രകാരമുള്ള ഒരുക്കങ്ങളാണ് സമ്മേളനത്തിനായി നടത്തിയതെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ പറഞ്ഞു.
Key Words: CPI (M) State Conference, Kollam.
COMMENTS