Court reject charge sheet against actor M.Mukesh
കൊച്ചി; തീയതികളില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് മുകേഷ് എം.എല്‍.എയ്‌ക്കെതിരായ കുറ്റപത്രം കോടതി മടക്കി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പിഴവ് തിരുത്തി നല്‍കാനാണ് കോടതി നിര്‍ദ്ദേശം.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടന്‍ കൂടിയായ മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളുമടങ്ങിയ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കുറ്റപത്രത്തില്‍ വെളിപ്പെടുത്തുന്നു.
Keywords: M.Mukesh, Charge sheet, Court, Reject
COMMENTS