വാഷിംഗ്ടണ്‍ : ജന്മാവകാശ പൗരത്വം അനുവദിക്കുന്നത് റദ്ദാക്കിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് വന്‍ തിരിച്ചടി. ഉത്തര...
വാഷിംഗ്ടണ്‍ : ജന്മാവകാശ പൗരത്വം അനുവദിക്കുന്നത് റദ്ദാക്കിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് വന്‍ തിരിച്ചടി. ഉത്തരവ് കോടതി അനിശ്ചിതകാലത്തേക്ക് സ്റ്റേ ചെയ്തു. മാത്രമല്ല, ട്രംപ് ഭരണഘടനയെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും രാഷ്ട്രീയമോ വ്യക്തിപരമോ ആയ നേട്ടങ്ങള്‍ക്കായി നിയമവാഴ്ച അവഗണിക്കുകയാണെന്നും യു.എസ്. ഡിസ്ട്രിക്ട് ജഡ്ജി ജോണ്‍ കഫ്‌നൂര്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
അമേരിക്കയില്‍ വിസയില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്ന പ്രൊഫഷണലുകള്‍ക്കും വിധി വലിയ ആശ്വാസമായി.
Key words: Donald Trump, USA, Birthright Citizenship
COMMENTS