Contempt plea filed over Asha worker's strike
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മരട് സ്വദേശി എന്‍.പ്രകാശ് ആണ് സമരത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സെക്രട്ടേറിയറ്റിനു മുന്നിലെ നടപ്പാതയും റോഡും കൈയേറി നടത്തുന്ന സമരം കോടതിയലക്ഷ്യമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ആശാ വര്‍ക്കര്‍മാരുടെ എം.ജി റോഡിലെ ഗതാഗതം തടസപ്പെടുത്തിക്കൊണ്ടുള്ള സമരം ഉദ്ഘാടനം ചെയ്തകോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും കേസെടുക്കണമെന്നതാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
അതേസമയം ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാ വര്‍ക്കര്‍മാരുടെ മഹാസംഗമം നടക്കും. സംസ്ഥാനത്തെ ഏതാണ്ട് മുഴുവന്‍ ആശാ വര്‍ക്കര്‍മാരും സംഗമത്തില്‍ പങ്കെടുക്കും.
Keywords: High court, Asha workers, Strike, Contempt plea
COMMENTS