Cocaine case against actor Shine Tom Chacko
കൊച്ചി: ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. കേസില്‍ നടന്‍ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടു. എറണാകുളം സെഷന്‍സ് കോടതിയാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്.
2015 ജനുവരി 30 നാണ് നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള പ്രതികള്‍ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലുള്ള ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ ഷൈനും മറ്റ് മോഡലുകളും പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് 2018 ഒക്ടോബറിലാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്.
Keywords: Cocaine case, Shine Tom Chacko, Court, Models
COMMENTS