കൊച്ചി : മലയാള സിനിമാ മേഖലയിലുണ്ടായ തര്‍ക്കം അവസാനിക്കുന്നു.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടര്‍ന്ന് മലയാള സിനിമാ മേഖലയില...
കൊച്ചി : മലയാള സിനിമാ മേഖലയിലുണ്ടായ തര്‍ക്കം അവസാനിക്കുന്നു.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടര്‍ന്ന് മലയാള സിനിമാ മേഖലയിലുണ്ടായ തര്‍ക്കം അവസാനിക്കുന്നു. സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം ഉടന്‍ തീരുമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ബി ആര്‍ ജേക്കബ് അറിയിച്ചു. ബജറ്റ് വിവാദത്തില്‍ വ്യക്തത വന്നെന്നും ജേക്കബ് പറഞ്ഞു. ഇതു സംബന്ധിച്ച് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ച ശേഷമാണ് ജേക്കബിന്റെ പ്രഖ്യാപനം.
നിര്‍മാതാവ് സുരേഷ് കുമാറിനെതിരായി ഇട്ട ഫെയ്സ്ബുക് പോസ്റ്റ് പിന്‍വലിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ ജേക്കബിനെ അറിയിച്ചു. എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ആന്റണി പറഞ്ഞതായാണ് വിവരം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ചാണ് ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
Key Words: Controversy, Malayalam Film Industry
COMMENTS