Charge sheet against actor siddique in rape case
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദിഖിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. അതേസമയം സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചവരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടി സിദ്ദിഖിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നേരത്തെ നടി സംഭവം പുറത്തു പറയുമെന്നു പറഞ്ഞപ്പോള്‍ സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും അയാളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നടി വെറും വട്ടപ്പൂജ്യമാണെന്ന് പറഞ്ഞ് കളിയാക്കിയതായും നടിയുടെ പരാതിയിലുണ്ട്.
Keywords: Charge sheet, Rape case, Actor Siddique
COMMENTS