Central minister Nitin Gadkari announces 3 lakh crore for Kerala
കൊച്ചി: കേരളത്തിലെ റോഡ് വികസനത്തിനും മറ്റുമായി മൂന്നു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രഉപതിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതില്‍ 50,000 കോടി രൂപയുടെ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഓണ്‍ലൈനായി സംസാരിക്കുമ്പോഴാണ് ഗഡ്കരിയുടെ പ്രഖ്യാപനം.
കേരളത്തില്‍ ആയുര്‍വേദം ഉള്‍പ്പടെയുള്ള സാധ്യതകളുള്ളതിനാല്‍ വിദേശീയരടക്കം നിരവധിയാളുകള്‍ എത്തുമെന്നും അതിനാല്‍ റോഡ് വികസനം അത്യാവശ്യമാണെന്നും ഗഡ്കരി വ്യക്തമാക്കി. ടൂറിസം വികസനത്തിനായി രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിലൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച പിന്തുണ നല്‍കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Nitin Gadkari, Kerala, 3 lakh crore, Project
COMMENTS