Central government allowed intrest free loan for Wayanad
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത സഹായമായി പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 529.50 കോടി രൂപയുടെ കാപെക്‌സ് വായ്പയാണ് കേന്ദ്രം അനുവദിച്ചത്. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്ക് നല്‍കുന്ന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്.
മാത്രമല്ല 2024 - 25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും 2025 മാര്‍ച്ച് 31 ന് മുന്‍പ് വിനിയോഗിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അനുവദിച്ച പദ്ധതികളില്‍ അല്ലാതെ മറ്റേതെങ്കിലും തരത്തില്‍ ഫണ്ട് വിനിയോഗിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. ആവര്‍ത്തന പദ്ധതികള്‍ പാടില്ലെന്നും കത്തില്‍ പറയുന്നു.
അതേസമയം വയനാട് പുനര്‍നിര്‍മ്മാണത്തിനായി 2000 കോടിയുടെ പ്രത്യേക പദ്ധതി സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലുമാണ്. ഈ അവസരത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.
Keywords: Wayanad, Central government, Loan, Intrest
COMMENTS