കണ്ണൂര്‍ : തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ ആക്രമിച്ച് സി പി എം പ്രവര്‍ത്തകര്‍. മണോളിക്കാവില്‍ ഇന്നലെ രാ...
കണ്ണൂര്‍ : തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ ആക്രമിച്ച് സി പി എം പ്രവര്‍ത്തകര്‍. മണോളിക്കാവില്‍ ഇന്നലെ രാത്രി സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇത് തടയാനെത്തിയ തലശ്ശേരി എസ് ഐ ഉള്‍പ്പെടെ നാല് പൊലീസുകാരെ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് 27 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കേരളം ഭരിക്കുന്നത് തങ്ങളാണെന്നും പൊലീസ് കാവില്‍ കയറി കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണമെന്ന്് എഫ് ഐ ആറില്‍ പറയുന്നു. സംഘര്‍ഷത്തിന് കാരണം സി പി എം പ്രവര്‍ത്തകര്‍ ക്ഷേത്ര പരിസരത്ത് മുദ്രാവാക്യം വിളിച്ചതാണെന്നും പൊലീസ് പറയുന്നു.
Key Words: Case,CPM Workers, Police Attacked
COMMENTS