\ ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ബിജെപിയില്‍ ഊര്‍ജ്ജിതമായി. പുതിയ മുഖ്യമന്ത്രിയെ ബിജെപി ദേശീയ നേതൃത്വം ഇന്ന്...
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ബിജെപിയില്‍ ഊര്‍ജ്ജിതമായി. പുതിയ മുഖ്യമന്ത്രിയെ ബിജെപി ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കുന്നതിന് മുമ്ബ് മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് സാധ്യത. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയിരുന്നു. 27 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാന ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. ആരാണ് ഇന്ദ്രപ്രസ്ഥത്തെ നയിക്കുക എന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. വിജയിച്ച എംഎല്‍എമാരില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടി ദേശീയ നേതൃത്വം കൂടുതല്‍ താല്‍പ്പര്യം കാണിച്ചേക്കുക എന്നാണ് റിപ്പോര്‍ട്ട്.
അരവിന്ദ് കെജരിവാളിനെ അട്ടിമറിച്ച പര്‍വേശ് വര്‍മ, കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ആയിരുന്ന വിജേന്ദര്‍ ഗുപ്ത, മുന്‍ എഎപി നേതാവ് കൈലാഷ് ഗെഹലോട്ട്, മുന്‍ കോണ്‍ഗ്രസ് നേതാവ് അര്‍വിന്ദര്‍ സിങ് ലവ് ലി, മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മനോജ് തിവാരി തുടങ്ങിയ പേരുകളും മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
Key Words: BJP , Delhi CM
COMMENTS