As the counting of votes for the Delhi Assembly elections continues, the BJP has crossed the majority and taken the lead. BJP is leading in 42 seats
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ, ബിജെപി ഭൂരിപക്ഷം മറികടന്നു ലീഡ് നില നേടി. ബിജെപി 42 സീറ്റിലും ആം ആദ്മി 28 സീറ്റിലും മുന്നിലാണ്. ലീഡ് നില പലേടത്തും ആയിരത്തില്‍ താഴെയായതിനാല്‍ ചിത്രം പൂര്‍ണമായി വ്യക്തമല്ല.
രാജ്യ തലസ്ഥാനത്ത് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിഹാട്രിക്ക് വിജയം നേടാന്‍ സാദ്ധ്യതകുറയുന്നുവെന്നാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.
തുടച്ചുനീക്കപ്പെടുമെന്ന് പ്രവചിച്ച കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് പിന്നില്‍ പോയി.
2013ല്‍ 28 സീറ്റുകള്‍ നേടി എഎപി ആദ്യമായി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയെങ്കിലും 49 ദിവസം മാത്രമാണ് ഭരണം നിലനിന്നത്. 2015ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 67 സീറ്റുകള്‍ നേടിയാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 2020ലെ തിരഞ്ഞെടുപ്പില്‍ എഎപി 62 സീറ്റുകളാണ് നേടിയത്.
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അതിഷി കല്‍ക്കാജിയില്‍ ഇ്‌പ്പോഴും പിന്നിലാണ്.
'ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ല, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്. കല്‍ക്കാജി നിയോജക മണ്ഡലത്തിലെ ജനങ്ങളും ഡല്‍ഹിയിലെ മുഴുവന്‍ ജനങ്ങളും ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും ഒപ്പം നില്‍ക്കുമെന്ന് എനിക്ക് വലിയ പ്രതീക്ഷയുണ്ട്, അതിഷി പറഞ്ഞു.
കെജ്രിവാള്‍ ആദ്യം പിന്നിലായിരുന്നുവെങ്കിലും ലീഡ് നേടിയിട്ടുണ്ട്. മനീഷ് സിസോദിയ, അതിഷി എന്നിവരുള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളെല്ലാം അവരുടെ സീറ്റുകളില്‍ പിന്നിലാണ്.
ഭരണകക്ഷിയായ എഎപി തുടര്‍ച്ചയായ നാലാമത്തെ വിജയമാണ് ലക്ഷ്യമിടുന്നത്, 1998 ന് ശേഷം ബിജെപി ഒരു തിരിച്ചുവരവിന് ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് പാരമ്പര്യം വീണ്ടെടുക്കാന്‍ പാടുപെടുകയാണ്.
അധികാരത്തില്‍ തിരിച്ചെത്തുമെന്നും അരവിന്ദ് കെജ്രിവാള്‍ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്നും എഎപി ഇപ്പഴും പറയുന്നുണ്ട്.
ന്യൂഡല്‍ഹി അസംബ്ലി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കെജ്രിവാള്‍ പിന്നിലായിരുന്നുവെങ്കിലും പിന്നീട് ലീഡ് പിടിച്ചു. അദ്ദേഹത്തിന്റെ അടുത്ത സഹായിയായ ഡല്‍ഹി മുന്‍ വിദ്യാഭ്യാസ മന്ത്രി സിസോദിയ ജംഗ്പുരയില്‍ പിന്നിലാണ്. കല്‍ക്കാജിയില്‍ ബിജെപിയുടെ രമേഷ് ബിധുരിയെക്കാള്‍ പിന്നിലാണ് അതിഷി.
ഓഖ്ലയില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായ ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ള ഖാന്‍ തന്റെ സീറ്റില്‍ പിന്നിലാണ്.
ഡല്‍ഹി മന്ത്രി ഗോപാല്‍ റായ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന എഎപിയുടെ സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയില്‍ ചേര്‍ന്ന ഐഎഎസ് പരീക്ഷാ പരിശീലകന്‍ അവധ് ഓജ, സിസോദിയയുടെ മുന്‍ സീറ്റായ പട്പര്‍ഗഞ്ചില്‍ പിന്നിലാണ്. രജീന്ദര്‍ നഗറിലെ എഎപി സ്ഥാനാര്‍ഥി ദുര്‍ഗേഷ് പഥക്കും പിന്നിലാണ്.
70 സീറ്റുകളുള്ള അസംബ്ലിയില്‍ ഫെബ്രുവരി അഞ്ചിനായിരുന്നു വോട്ടെടുപ്പ്. ആക്രമണാത്മക പ്രചാരണത്തില്‍ ബി.ജെ.പി ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ എ.എ.പിക്കു തങ്ങളുടെ 'ഡല്‍ഹി മോഡല്‍' ഭരണമായിരുന്നു ആശ്രയം.
എഎപി വീണ്ടും അധികാരത്തിലെത്തുമെന്നും തിരഞ്ഞെടുപ്പിനെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്നും മുഖ്യമന്ത്രി അതിഷി പറഞ്ഞിരുന്നു. എഎപി 40-45 സീറ്റെങ്കിലും നേടുമെന്നാണ് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞത്.
Summary: As the counting of votes for the Delhi Assembly elections continues, the BJP has crossed the majority and taken the lead. BJP is leading in 42 seats and AAP in 28 seats. The picture is not entirely clear as the lead level is less than a thousand in many places.
COMMENTS