ന്യൂഡല്‍ഹി : ഹാസ്യനടന്‍ സമയ് റെയ്നയുടെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' ഷോയില്‍ മോശം തമാശകള്‍ പറഞ്ഞതിന് യൂട്യൂബറും പോഡ്കാസ്റ്ററുമായ രണ്...
ന്യൂഡല്‍ഹി : ഹാസ്യനടന്‍ സമയ് റെയ്നയുടെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' ഷോയില്‍ മോശം തമാശകള്‍ പറഞ്ഞതിന് യൂട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയയ്ക്കെതിരെ സുപ്രീം കോടതി. അറസ്റ്റ് തടഞ്ഞെങ്കിലും 'മനസ്സിലുള്ള മാലിന്യം ഛര്‍ദ്ദിച്ചു' എന്നാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. തല്‍ക്കാലം മറ്റ് ഷോകളില്‍ പങ്കെടുക്കരുതെന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈ, ഗുവാഹത്തി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ഫയല്‍ ചെയ്ത എഫ്ഐആറുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന അല്ലാബാദിയയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ജനപ്രിയമാണെങ്കിലും അത്തരം പെരുമാറ്റത്തെ അപലപിക്കണമെന്ന് പറഞ്ഞു. അലഹബാദിയയുടെ അശ്ലീല പരാമര്‍ശങ്ങള്‍ സമൂഹത്തെ മുഴുവന്‍ ലജ്ജിപ്പിക്കുന്ന അദ്ദേഹത്തിന്റെ 'വികൃത' മനസ്സിനെയാണ് കാണിക്കുന്നതെന്നും പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര, അസം സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. എന്തെങ്കിലും ഭീഷണി ഉണ്ടായാല്‍ അല്ലാബാദിയയ്ക്കും കുടുംബത്തിനും സംരക്ഷണം തേടി മഹാരാഷ്ട്രയിലെയും അസമിലെയും പോലീസിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
Key Words: Bad Eemark, 'India's Got Latent' Show, Ranveer Allabadia
COMMENTS