കോട്ടയം : മത വിദ്വേഷ പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയും ബിജെപി നേതാവുമായ പി.സി ജോര്‍ജിന് തിരിച്ചടി. ജാമ്യപേക്ഷ കോടതി തള്ളി. ഇതോടെ ...
കോട്ടയം : മത വിദ്വേഷ പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയും ബിജെപി നേതാവുമായ പി.സി ജോര്‍ജിന് തിരിച്ചടി. ജാമ്യപേക്ഷ കോടതി തള്ളി. ഇതോടെ പോലീസ് കസ്റ്റഡി സമയം പൂര്‍ത്തിയായാല്‍ പി.സി ജോര്‍ജ്ജ് ജയിലിലേക്ക് പോകേണ്ടി വരും.
ഇന്ന് രാവിലെ നാടകീയ രംഗങ്ങളാണുണ്ടായത്. അറസ്റ്റ് ചെയ്യാനായി രാവിലെ പിസിയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നു. പക്ഷേ ഒളിവിലായിരുന്ന പിസി നേരിട്ട് കോടതിയില്‍ ഹാജരാകുകയായിരുന്നു. ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പി സി ജോര്‍ജ് കീഴടങ്ങിയത്.
ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തെ തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് പി സി ജോര്‍ജ് ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്. അദ്ദേഹത്തിനൊപ്പം ബി ജെ പി നേതാക്കളുമുണ്ടായിരുന്നു.
COMMENTS