ലഖ്നൗ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് ബുധനാഴ്ച അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് 85 കാരന...
ലഖ്നൗ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് ബുധനാഴ്ച അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് 85 കാരനായ അദ്ദേഹത്തെ ഈ മാസം ആദ്യം സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എസ്ജിപിജിഐ) പ്രവേശിപ്പിച്ചിരുന്നു.
1992 മാര്‍ച്ചില്‍, 20 വയസ്സുള്ളപ്പോഴാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോധ്യയില്‍ മുഖ്യപൂജാരിയായി ചുമതലയെടുത്തത്. അതേവര്‍ഷം ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതുള്‍പ്പടെ വിവാദ ഘട്ടത്തില്‍ അയോധ്യയില്‍ അദ്ദേഹം പൂജാരിയായി സേവനമനുഷ്ഠിച്ചു.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില വഷളായതോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
Key Words: Ayodhya Ram Temple, Priest Acharya Satyendra Das, Passed Away
COMMENTS