തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമരപ്രചാരണ യാത്രയില്‍ പങ്കാളിത്തം ലഭിച്ച പി.വി. അന്‍വറിന്റെ യു.ഡി.എഫ്. പ്രവേശ...
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമരപ്രചാരണ യാത്രയില്‍ പങ്കാളിത്തം ലഭിച്ച പി.വി. അന്‍വറിന്റെ യു.ഡി.എഫ്. പ്രവേശം വൈകില്ല. മുന്നണി പ്രവേശത്തിനായി അന്‍വര്‍ നല്‍കിയ കത്ത് അടുത്ത യു.ഡി.എഫ്. യോഗം ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവിന്റെ യാത്ര അവസാനിച്ചശേഷം നിയമസഭാ സമ്മേളനം നടക്കുന്നതിനോടുബന്ധിച്ചാകും യു.ഡി.എഫ്. നേതൃയോഗം.
തല്‍ക്കാലം അന്‍വറിനെ സഹകരിപ്പിച്ചു നിര്‍ത്തുകയും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുശേഷം മുന്നണി പ്രവേശം നല്‍കുകയും ചെയ്യാമെന്ന ആലോചനയും നടക്കുന്നുണ്ട്. വി.ഡി. സതീശനെ യാത്രയില്‍ കണ്ടു മഞ്ഞുരുക്കിയ അന്‍വര്‍ ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തലയുമായി മലപ്പുറത്തു കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്നണി പ്രവേശം വേഗത്തിലാക്കുകയാണു നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലൂടെ അന്‍വര്‍ ലക്ഷ്യംവയ്ക്കുന്നത്.
Key Words: PV Anwar, UDF, VD Satheesan
COMMENTS