ഫിലഡല്‍ഫിയ : അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണു. വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട...
ഫിലഡല്‍ഫിയ : അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണു. വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് എഞ്ചിനുള്ള ലിയര്‍ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്.
രോഗിയായ കുഞ്ഞുള്‍പ്പെടെ യാത്ര പോയ വിമാനമാണ് തകര്‍ന്നുവീണതെന്നാണ് പുറത്തുവരുന്ന വിവരം. റൂസ്വെല്‍റ്റ് മാളിനടുത്താണ് വിമാനം തകര്‍ന്ന് വീണത്. മിസ്സോറി സംസ്ഥാനത്തേക്ക് പറക്കുകയായിരുന്ന ചെറു വിമാനം അപകടത്തില്‍ പെടുകയായിരുന്നു. വിമാനത്തില്‍ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ടമാരും കുഞ്ഞും കുടുംബാംഗവുമാണ് ഉണ്ടായിരുന്നത്.
അപകടത്തെ തുടര്‍ന്ന് സമീപത്തുള്ള വീടുകളില്‍ തീ പടര്‍ന്നു. ഈ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Key Words: Plane Crash, America, Philadelphia
COMMENTS