Another case against Sherin
കണ്ണൂര്‍: മാവേലിക്കര ഭാസ്‌കര കാരണവര്‍ വധക്കേസിലെ മുഖ്യപ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ ആക്രമിച്ചതിനാണ് ഷെറിനെതിരെ വീണ്ടും കേസെടുത്തത്.
ഈ മാസം 24 ന് ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് വിദേശ വനിതയെ ആക്രമിച്ചതിന് കണ്ണൂര്‍ ടൗണ്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടുത്തിടെ ഷെറിന് ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍മോചനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഈ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് ഷെറിനെതിരെ വീണ്ടും കേസ് വന്നിരിക്കുന്നത്.
ഷെറിന് ജയില്‍ മോചനം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ വിവാദമായിരുന്നു. ജയിലില്‍ ഷെറിന് വഴിവിട്ട പല പരിഗണനകളും കിട്ടുന്നതായി സഹതടവുകാരുടെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു.
എന്നാല്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് ഷെറിന് ജയില്‍ മോചനം അനുവദിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
Keywords: Sherin, Karanavar Murder case, Another case, FIR, Jail
COMMENTS