MA is against producers union
കൊച്ചി: അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി താരസംഘടന `അമ്മ'. നിര്‍മ്മാതാക്കളുടെ സംഘടനയുടെ സമരം അംഗീകരിക്കാന്‍ കഴിയില്ലെന്നും താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതിലും നിര്‍മ്മിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും `അമ്മ' വ്യക്തമാക്കി.
പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് താരസംഘടന അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു പിള്ള, ബേസില്‍ ജോസഫ്, സായ് കുമാര്‍, ടൊവിനോ തോമസ്, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
Keywords: AMMA, Producers union, Meeting, Clash
COMMENTS