AMMA is against producer's union
കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ താരസംഘടന അമ്മ രംഗത്ത്. അമ്മ സംഘടനയെ നാഥനില്ലാ കളരി എന്ന് അധിക്ഷേപിച്ചതില്‍ അതൃപ്തി അറിയിച്ചുകൊണ്ട് അവര്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു.
തെറ്റുകള്‍ തിരുത്തി തിരിച്ചുവരവിന്റെ പാതയിലാണ് സംഘടനയെന്നും, പറഞ്ഞത് തെറ്റായിപ്പോയെന്നും ഖേദം പ്രകടിപ്പിക്കണമെന്നും കത്തില്‍ അമ്മ ആവശ്യപ്പെടുന്നു.
അതേസമയം ജി.എസ്.ടിക്കൊപ്പമുള്ള വിനോദ നികുതി സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ ഉയര്‍ന്ന പ്രതിഫലം കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ സിനിമാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
Keywords: AMMA, Producer's union, Letter, Strike
COMMENTS