നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ സര്‍വകാല റെക്കോഡ്. ജനുവരിയില്‍ ഓര്‍ഡ...
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ സര്‍വകാല റെക്കോഡ്. ജനുവരിയില്‍ ഓര്‍ഡറുകള്‍ വര്‍ധിച്ചതോടെ 2024-25 വര്‍ഷത്തെ കയറ്റുമതി ഒരുലക്ഷം കോടി രൂപക്ക് മുകളിലെത്തി.
ഇതാദ്യാമായാണ് ആപ്പിള്‍ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജനുവരി വരെയുള്ള കാലഘട്ടത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 70 ശതമാനം വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തെ സമാനകാലയളവില്‍ 76,000 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തിരുന്നത്.
എന്നാല്‍ ഇത്തവണ ജനുവരിയില്‍ മാത്രം 19,000 കോടി രൂപയുടെ കയറ്റുമതി നടന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോക്സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്സ്, പെഗാട്രോണ്‍ എന്നിങ്ങനെ പ്രധാനമായും മൂന്ന് കമ്പനികളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ രണ്ടാം സ്ഥാനമാണ് സ്മാര്‍ട്ട് ഫോണിനുള്ളത്. 2015 ല്‍ 167-ാം സ്ഥാനമായിരുന്നു.
Key Words: Apple iPhone, Exports, India
COMMENTS