തിരുവനന്തപുരം : എന്‍ സി പി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും താന്‍ പിന്തുണയ്ക്കുമെന്ന് എ കെ ശശീന്ദ്രന്‍. എന്‍ സി പി സ്ഥാനത്തേക്ക് ആരും അയോഗ...
തിരുവനന്തപുരം : എന്‍ സി പി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും താന്‍ പിന്തുണയ്ക്കുമെന്ന് എ കെ ശശീന്ദ്രന്‍.
എന്‍ സി പി സ്ഥാനത്തേക്ക് ആരും അയോഗ്യരല്ല. എല്ലാവര്‍ക്കും ഓരോ കഴിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോമസ് കെ തോമസ് യോഗ്യനാണോ അല്ലയോ എന്ന് ഞാന്‍ എങ്ങനെ തീരുമാനിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. പി സി ചാക്കോയുടെ രാജി അദ്ദേഹം പെട്ടെന്നെടുത്ത തീരുമാനമാണ്. അദ്ദേഹം സ്വമേധയാ രാജിവച്ചതാണ്. അതിലിനി ചര്‍ച്ച നടത്തിയിട്ട് കാര്യമുണ്ടോയെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
എന്റെ പാര്‍ട്ടിയില്‍ ഏറ്റവും ശക്തി കുറഞ്ഞ പ്രവര്‍ത്തകനാണ് ഞാന്‍. പാര്‍ട്ടിയെ ലംഘിക്കുന്ന ഒരു നിലപാട് ഞാന്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Key Words: AK Saseendran, Thomas K Thomas, NCP president.
COMMENTS