Again case against Pulsar Suni
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഇയാള്‍ക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളത്തെ ഒരു ഹോട്ടലില്‍ ഇയാള്‍ അതിക്രമം നടത്തിയതായാണ് പരാതി.
ഞായറാഴ്ച രാത്രി എട്ടരയോടെ എറണാകുളം രായമംഗലത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ സുനി ഭക്ഷണം വൈകിയെന്നാരോപിച്ച് ജീവനക്കാരെ അസഭ്യം പറയുകയും ചില്ലു ഗ്ലാസ് തകര്‍ക്കുകയുമായിരുന്നു. ജീവനക്കാരെ കൊല്ലുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. ഇയാള്‍ക്കെതിരെ കുറുപ്പുപടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Keywords: Pulsar Suni, Case, Hotel, Ernakulam


COMMENTS