ADGP M.R Ajith Kumar removed from sports recruitment duties
തിരുവനന്തപുരം: പൊലീസിലെ കായിക റിക്രൂട്ട്‌മെന്റ് ചുമതലകളില്‍ നിന്ന് എ.ഡി.ജി.പി അജിത് കുമാറിനെ നീക്കി. പകരം ചുമതല എസ് ശ്രീജിത്തിന് നല്‍കി. ബോഡി ബില്‍ഡിങ് താരങ്ങളെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കുന്നത് വിവാദമായതിനെ തുടര്‍ന്നാണ് നടപടി. പൊലീസിലെ കായികമേഖലകയിലെ റിക്രൂട്ട്‌മെന്റുകളടക്കം നോക്കിയിരുന്നത് എം.ആര്‍ അജിത്കുമാറായിരുന്നു.
അടുത്തിടെ ബോഡി ബില്‍ഡിങ് താരങ്ങളെ ആംഡ് ബറ്റാലിയന്‍ ഇന്‍സ്‌പെകടര്‍മാരായി നിയമിക്കുന്നതു വിവാദമായിരുന്നു. ഇതിനു പിന്നാലെ കണ്ണൂര്‍ സ്വദേശിയായ വോളിബോള്‍ താരത്തിനെ പൊലീസില്‍ പിന്‍വാതില്‍ നിയമനം നടത്തി എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് എം.ആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്നും മാറ്റിയത്.
രാജ്യാന്തര താരങ്ങളടക്കം സ്‌പോര്‍ട്‌സ് ക്വോട്ടാ വഴിയുള്ള നിയമനത്തിനായി കാത്തിരിക്കുമ്പോഴാണ് ഭരണപക്ഷ പാര്‍ട്ടി ഇടപെട്ട് ഇത്തരത്തില്‍ പിന്‍വാതിയില്‍ നിയമനം നടത്തുന്നത്.
Keywords: ADGP M.R Ajith Kumar, Sports recruitment, Removed, Police
COMMENTS