Actress Parvathy Nair got married
ചെന്നൈ: നടി പാര്‍വതി നായര്‍ വിവാഹിതയായി. ഹൈദരബാദ് സ്വദേശിയും വ്യവസായിയുമായ ആശ്രിതാണ് വരന്‍. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്. പാര്‍വതി നായര്‍ മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്.
വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് യക്ഷി, നീ കൊ ഞാ ചാ, ഫെയ്ത്പുള്ളി യുവേഴ്‌സ്, ഡോള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ വേഷമിട്ടു.മാത്രമല്ല തമിഴിലും കന്നഡയിലും താരം തിളങ്ങിയിട്ടുണ്ട്. അജിത് നായകനായ യെന്നൈ അറിന്താല്‍, ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നീരാളി, സീതാക്കത്തി തുടങ്ങിവണ് പാര്‍വതിയുടെ അന്യഭാഷാ ചിത്രങ്ങള്‍.
Keywords: Parvathy Nair, Marriage, Ashrith, Chennai, Hyderabad
COMMENTS