Actor Vijay about 2026 Niyamasabha election
ചെന്നൈ: സംസ്ഥാനത്ത് 2026 ല്‍ തമിഴക വെട്രി കഴകം (ടിവികെ) അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി പ്രസിഡന്റും നടനുമായ വിജയ്. പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തിലാണ് വിജയ് ഇക്കാര്യം പറയുന്നത്.
1967 ല്‍ ഡി.എം.കെയും 1977 ല്‍ അണ്ണാ ഡി.എം.കെയും അധികാരത്തിലെത്തിയതുപോലെ 2026 ല്‍ ടിവികെ അധികാരത്തിലെത്തുമെന്നാണ് വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
അതിനായി പ്രവര്‍ത്തിക്കണമെന്നും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണമെന്നും വിജയ് അണികളോട് നിര്‍ദ്ദേശിച്ചു.
ജനക്ഷേമം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞ വിജയ് ആരെയും ഭയക്കാതെയാണ് മുന്നോട്ടുപോകുന്നതെന്നും നടന്‍ വ്യക്തമാക്കി.
Keywords: Vijay, T.V.K, Letter, DMK, Anna DMK
COMMENTS