Actor Unni Mukundan is against producers association
കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ശക്തമായ നിലപാടുമായി നടന്‍ ഉണ്ണി മുകുന്ദന്‍. താരങ്ങള്‍ സിനിമ നിര്‍മ്മിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാടിനെതിരെയാണ് നടന്‍ രംഗത്തെത്തിയത്.
തന്റെ പൈസ കൊണ്ട് തന്റെ ഇഷ്ടത്തിന് സിനിമയെടുക്കുന്നത് തന്റെ അവകാശമാണെന്നും അത് ചോദ്യം ചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
തന്റെ ലാഭവും നഷ്ടവും തനിക്ക് ആരോടും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ആരു സിനിമ ചെയ്യണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും നടന്‍ പറഞ്ഞു. പുതിയ ചിത്രം `ഗെറ്റ് സെറ്റ് ബേബി'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നടന്റെ പ്രതികരണം.
Keywords: Unni Mukundan, Producers association, Cinema
COMMENTS