Actor Sooraj Pancholi suffers burns on film set
മുംബൈ: ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടന്‍ സൂരജ് പഞ്ചോളിക്ക് ഗുരുതര പരിക്ക്. ഗുരുതരമായി പൊള്ളലേറ്റ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം നടന് ചികിത്സ തുടരുകയാണെന്നും എല്ലാം മെച്ചപ്പെട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് ആദിത്യ പഞ്ചോളി പറഞ്ഞു. ആദിത്യ പഞ്ചോളിയുടെയും നടി സറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി.
കേസരി വീര്‍; ലെജന്‍സ് ഓഫ് സോമനാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. ചിത്രത്തിലെ ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. സെറ്റില്‍ തീ ഉണ്ടായിരുന്നത് പെട്ടെന്ന് നിയന്ത്രണാതീതമാകുകയായിരുന്നു.
പതിന്നാലാം നൂറ്റാണ്ടില്‍ സോമനാഥ ക്ഷേത്രം ആക്രമിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാനായി രംഗത്തിറങ്ങിയ പേരാളിയായ വീര്‍ഹമിര്‍ജി ഗോഹിലായാണ് സൂരജ് ഈ ചിത്രത്തിലെത്തുന്നത്. സുനില്‍ ഷെട്ടി, വിവേക് ഒബ്‌റോയ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
Keywords: Sooraj Pancholi, Film set, Burn, Hospital
COMMENTS