Actor Posani Krishna Murali arrested in Hyderabad
ഹൈദരാബാദ്: അപകീര്‍ത്തി പരാമര്‍ശത്തില്‍ നടനും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍. ഒരു സമുദായത്തിനെതിരെ നടത്തിയ അപകീര്‍ത്തി പ്രസ്താവനയെ തുടര്‍ന്നാണ് ആന്ധ്രാപ്രദേശ് പൊലീസ് നടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ജാമ്യാമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നടന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ബുധനാഴ്ച രാത്രി 8.30 യോടെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പൊലീസിനോട് തന്നെ അറസ്റ്റ് ചെയ്യരുതെന്ന് പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
Keywords: Posani Krishna Murali, Arrest, Hyderabad, Y.S.R Congress
COMMENTS