Mammootty meets vice president
ന്യൂഡല്‍ഹി: `ന്യൂഡല്‍ഹി'ക്കു ശേഷം സിനിമാ ഷൂട്ടിങ്ങിനായി രാജ്യ തലസ്ഥാനത്തെത്തിയ നടന്‍ മമ്മൂട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഉപരാഷ്ട്രപതിയുടെ ഒദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ജോണ്‍ ബ്രിട്ടാസ് എം.പിക്കൊപ്പമാണ് ഉപരാഷ്ട്രപതിയെ കാണാനെത്തിയത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ്നടന്‍ ഡല്‍ഹിയിലെത്തിയത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഈ മാസം 25 വരെയാണ് മമ്മൂട്ടിക്ക് ഡല്‍ഹിയില്‍ ഷൂട്ടിങ്ങ്. നടന്‍ മോഹന്‍ലാലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നുള്ള പ്രത്യേകതയുമുണ്ട്. മോഹന്‍ലാല്‍ നാളെ ഡല്‍ഹിയിലെത്തും.
ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളും ഇതില്‍ അണിനിരക്കുന്നുണ്ട്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Keywords: Jagdeep Dhankhar, Mammootty, Meet, New Delhi
COMMENTS