Actor Ajith Vijayan passed away
കൊച്ചി: നടന്‍ അജിത് വിജയന്‍ (57) അന്തരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ അജിത് വിജയന്‍ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രണയകഥ, അമര്‍ അക്ബര്‍ അന്തോണി, ബാംഗ്ലൂര്‍ ഡേയ്സ് തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച സിനിമകളില്‍ പ്രധാനപ്പെട്ടവ. നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമുള്ളയാളാണ് അജിത് വിജയന്‍. കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനും പരേതനായ സി.കെ വിജയന്‍, മോഹിനിയാട്ട ഗുരു കല വിജയന്‍ എന്നിവരുടെ മകനുമാണ്. പരേതനായ നടന്‍ കലാശാല ബാബുവിന്റെ അനനന്തിരവനുമാണ്.
Keywords: Actor Ajith Vijayan, passed away, Kalasala Babu, Mohiniyattam
COMMENTS