A.A.P Punjab crisis after defeated in New Delhi
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ പരാജയത്തെ തുടര്‍ന്ന് കടുത്ത നിരാശയിലായ എ.എ.പിക്കെതിരെ പഞ്ചാബില്‍ വിമതനീക്കമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനോട് എതിര്‍പ്പുള്ള എം.എല്‍.എമാരെ കളം മാറ്റിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇതേതുടര്‍ന്ന് എ.എ.പി ദേശീയ കണ്‍വീനര്‍ ചൊവ്വാഴ്ച പഞ്ചാബിലെ എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചു. പഞ്ചാബില്‍ മുപ്പതോളം എം.എല്‍.എമാരുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തെ തുടര്‍ന്നാണ് എ.എ.പി നീക്കം.
പാര്‍ട്ടിക്ക് ഭരണമുള്ള ഏകസംസ്ഥാനമായ പഞ്ചാബ് കൈവിട്ടുപോകാതിരിക്കാനാണ് നടപടി. അതേസമയം ഒഴിഞ്ഞുകിടക്കുന്ന ലുധിയാന മണ്ഡലത്തില്‍ കെജരിവാള്‍ മത്സരിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്. അതുവഴി പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗമാകാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.
Keywords: A.A.P, New Delhi, Punjab, Congress, Arvind Kejriwal
COMMENTS