ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ടിനു ശേഷം ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചു വരവ്. വെറും തിരിച്ചുവരവല്ല, രാജകീയ തിരിച്ചുവരവ്. കാലങ്ങളായി ഇരുന്ന പ്...
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ടിനു ശേഷം ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചു വരവ്. വെറും തിരിച്ചുവരവല്ല, രാജകീയ തിരിച്ചുവരവ്. കാലങ്ങളായി ഇരുന്ന പ്രതിപക്ഷ കസേരകള്‍ ആംദ്മിക്ക് സമ്മാനിച്ചാണ് ഇന്ദ്രപ്രസ്ഥം കീഴടക്കാന്‍ താമരപ്പൂക്കളുമായി ബിജെപി എത്തിയത്. ഡല്‍ഹിയില്‍ താമരപാടം തന്നെ തീര്‍ത്ത ബിജെപിയുടെ മുന്നില്‍ ആംആദ്മി പാര്‍ട്ടിക്ക് അടി തെറ്റി. പ്രതാപം വീണ്ടെടുക്കാനെത്തിയ കോണ്‍ഗ്രസിനാകട്ടെ നിലം തൊടാന്‍ പോലും ആയില്ല. ആംആദ്മി പാര്‍ട്ടിയുടെ നായകന്‍ അരവിന്ദ് കെജ്രിവാളും ഉപനായകന്‍ മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോറ്റ മത്സരത്തില്‍ 48 മണ്ഡലങ്ങളിലാണ് ബിജെപിയുടെ തേരോട്ടം. 2020ല്‍ 62 സീറ്റുനേടിയ ആം ആദ്മി പാര്‍ട്ടിക്ക് ഇത്തവണ 22 മണ്ഡലങ്ങളിലേക്ക് ചുരുങ്ങേണ്ടിവന്നു.
എന്നാല്‍, ആം ആദ്മി പാര്‍ട്ടിയിലെ ഒന്നാമനും രണ്ടാമനും അടിതെറ്റി വീണുകയറിയപ്പോള്‍ ഒരു കച്ചിത്തുരുമ്പുപോലെ താമരപാടത്തിനിടയില്‍ നിന്നും കരകയറി പ്രമുഖയായിരുന്നു മുഖ്യമന്ത്രി അതിഷി. അതീഷിക്ക് സസ്പെന്‍സ് ത്രില്ലറിനൊടുവില്‍ ലഭിച്ച ആ വിജയം ആം ആദ്മിയെ ആശ്വസിപ്പിക്കുന്നുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിദൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ മൂന്നാം സ്ഥാനത്തായി.
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ ജംഗ്പുര മണ്ഡലത്തില്‍ നിന്നാണ് പരാജയപ്പെട്ടത്. ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ്ങാണ് മനീഷ് സിസോദിയയെ 675 വോട്ടിന് തോല്‍പിച്ചത്.
ആംആദ്മിയുടെ ചോരയും നീരുമായി നിലകൊണ്ട അരവിന്ദ് കെജ്രിവാള്‍ പരാജയപ്പെട്ടതാണ് പാര്‍ട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി. മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ജയിലില്‍ക്കിടന്നതിന്റെ സഹതാപ തരംഗവും ഡല്‍ഹിയിലെ ജനങ്ങളിലുണ്ടായിരുന്നില്ലെന്നതും പരാജയത്തിന് പാത്രമായി.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോട് 1844 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ തോല്‍വി . മൂന്നാമതെത്തിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിതായിരുന്നു. അദ്ദേഹം നേടിയ 3503 വോട്ടിലുമുണ്ടായിരുന്നു കെജ്രിവാളിനെ തോല്‍പ്പിക്കാനുള്ള കരുക്കള്‍.
Key Words: Aam Aadmi Party, Arvind Kejriwal, BJP
COMMENTS