ദില്ലി: കാല്‍ നൂറ്റാണ്ടിനിപ്പുറം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തു. ദിവസങ്ങള്‍ നീണ്ട...
ദില്ലി: കാല്‍ നൂറ്റാണ്ടിനിപ്പുറം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്‍ എസ് എസ് നിര്‍ദേശിച്ചത്.
ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തിൽ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്.ആര്‍ എസ് എസ് നിര്‍ദ്ദേശം ബി ജെ പി നേതൃത്വം ശരിവെച്ചതോടെയാണ് രാജ്യതലസ്ഥാനം ഭരിക്കാന്‍ വീണ്ടും വനിതാ മുഖ്യമന്ത്രിയെത്തുന്നത്. അവസാന മണിക്കൂറുകളില്‍ രേഖ ഗുപ്തക്കൊപ്പം പര്‍വേഷ് വര്‍മയേയും പരിഗണിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അരവിന്ദ് കേജ്‌രിവാളിനെ അട്ടിമറിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കറാകും.
ബി ജെ പി ആസ്ഥാനത്ത് നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് തീരുമാനം എത്തിയത്. കേന്ദ്ര നിരീക്ഷകരായ രവിശങ്കര്‍ പ്രസാദും, ഓം പ്രകാശ് ധന്‍കറും ബി ജെ പി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
പുതിയ ദില്ലി സര്‍ക്കാര്‍ നാളെ വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന് ബി ജെ പി അറിയിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടിന് ശേഷമുള്ള അധികാരത്തിലേക്കുള്ള തിരിച്ചുവരവ് വമ്പന്‍ ആഘോഷമാക്കാനാണ് ബി ജെ പിയുടെ തീരുമാനം. ബി ജെ പി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുണ്‍ ചുഗിനും, വിനോദ് താവടെയ്ക്കും നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ അണിനിരക്കും.
Key Words: Delhi CM, Delhi, Rekha Gupta, BJP
COMMENTS