പത്തനംതിട്ട : പത്തനംതിട്ടയില്‍ ആളുമാറി വിവാഹ പാര്‍ട്ടിക്ക് നേരേ മര്‍ദ്ദനം ഉണ്ടായ സംഭവത്തില്‍ എസ് ഐക്ക് ഗുരുതര വീഴ്ചയെന്ന് പ്രാഥമിക നിഗമനം. ...
പത്തനംതിട്ട : പത്തനംതിട്ടയില്‍ ആളുമാറി വിവാഹ പാര്‍ട്ടിക്ക് നേരേ മര്‍ദ്ദനം ഉണ്ടായ സംഭവത്തില്‍ എസ് ഐക്ക് ഗുരുതര വീഴ്ചയെന്ന് പ്രാഥമിക നിഗമനം. ബാറില്‍ ബഹളം നടക്കുന്നു എന്നറിഞ്ഞതിന്റെ വെളിച്ചത്തിലാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്. എന്നാല്‍ പൊലീസിനെ കണ്ട് മദ്യപസംഘം ഓടി രക്ഷപെട്ടു.
ഈ സമയം ബാറിനു സമീപം വാഹനം നിര്‍ത്തി വിശ്രമിക്കാനായി പുറത്തിറങ്ങിയ വിവാഹ പാര്‍ട്ടിക്കാരെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് ജീപ്പ് നിര്‍ത്തിയ ഉടന്‍ തങ്ങള്‍ ആരെന്ന് അന്വേഷിക്കാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിവാഹ പാര്‍ട്ടിയിലുള്ളവര്‍ പറഞ്ഞു. പൊലീസ് മര്‍ദ്ദനത്തില്‍ വധുവിന്റെ തോളെല്ല് പൊട്ടി. മര്‍ദ്ദനത്തില്‍ വരനും പരിക്കേറ്റു. വിവാഹ സംഘത്തിലുള്ളവര്‍ ചികിത്സയിലാണ്.
Key Words: Wedding Party, Attack, Pathanamthitta , Police
COMMENTS