Crime in engineering college Thiruvananthapuram
സംഭവത്തില്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയും മിസോറാം സ്വദേശിയുമായ ലോമയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരിക്കുന്നതിനിടയിലാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതേതുടര്‍ന്ന് പുറത്തേക്ക് പോയ ലോമ വാലന്റൈനെ ഫോണില്‍ പുറത്തേക്ക് വിളിച്ചുവരുത്തി കത്തികൊണ്ട് നെഞ്ചില്‍ കുത്തി ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
സഹപാഠികളുടെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് വാലന്റൈനെ സുഹൃത്തുക്കള്‍ ആദ്യം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതി ലോമയെ നഗരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Rajadhani engineering college, Crime, Death, Police
COMMENTS