തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കൊല്‍ക്കത്തയിലും പശ്ചിമ ബംഗാളിന്...
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കൊല്‍ക്കത്തയിലും പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഒഡീഷയിലെ പുരിക്ക് സമീപമാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂചലനം 19.52 ച അക്ഷാംശത്തിലും 88.55ഋ രേഖാംശത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പം കൊല്‍ക്കത്ത നിവാസികളില്‍ ഒരു നിമിഷത്തെ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടനടി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
Key Words: Earthquake, Bay of Bengal
COMMENTS