തിരുവനന്തപുരം : ഡല്‍ഹിയിലെ കേരള പ്രതിനിധി കെ.വി തോമസിന്റെ യാത്ര ബത്ത ഇരട്ടിയിലധികം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്ത് പൊതുഭരണ വകുപ്പ്. പ്രതി വര്‍ഷ...
തിരുവനന്തപുരം : ഡല്‍ഹിയിലെ കേരള പ്രതിനിധി കെ.വി തോമസിന്റെ യാത്ര ബത്ത ഇരട്ടിയിലധികം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്ത് പൊതുഭരണ വകുപ്പ്. പ്രതി വര്‍ഷം നിലവിലുള്ള യാത്രാ ബത്ത 11.31 ലക്ഷമാക്കി ഉയര്‍ത്താനാണ് പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയത്.
ഇന്നലെ നടന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് കെ വി തോമസിന്റെ ടി എ കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നത്. യോഗ തീരുമാനങ്ങള്‍ ധനവകുപ്പിനെ അറിയിക്കും. അതിന് ശേഷം ധനവകുപ്പ് ഫണ്ട് അനുവദിക്കും.
നിലവില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷമാണ് കെ വി തോമസിന് അനുവദിച്ച തുക. ഇതില്‍ ചെലവാകുന്ന തുക 6.31 ലക്ഷവുമാണ്, അതുകൊണ്ടാണ് യാത്ര ബത്ത കൂട്ടാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. നേരത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും ട്രഷറി നിയന്ത്രണത്തില്‍ ഇളവുവരുത്തി 12.50 ലക്ഷം കെ വി തോമസിന് ഓണറേറിയം നല്‍കിയത് വിവാദത്തിന് കാരണമായിരുന്നു. കാബിനറ്റ് റാങ്ക് നല്‍കിയുളള കെ വി തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന് പ്രതിപക്ഷ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി ഇടഞ്ഞ് ആണ് കെ വി തോമസ് സി പി എമ്മില്‍ ചേരുന്നത്. പിന്നീട് 2023 ല്‍ ജനുവരിയിലാണ് കെ വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുളളത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നിങ്ങനെയാണ് നിയമനം.
Key Words: KV Thomas, Travel Allowance
COMMENTS