റായ്പുർ : ഛത്തീസ്ഗഡിൽ ബീജാപൂരിലെ വനമേഖലയിൽ സുരക്ഷാ സേന ഞായറാഴ്ച 31 നക്‌സലുകളെ ഏറ്റുമുട്ടലിൽ വധിച്ചു. ബിജാപൂർ ജില്ലയിലെ ദേശീയ ഉദ്യാനത്തിന് കീ...
റായ്പുർ : ഛത്തീസ്ഗഡിൽ ബീജാപൂരിലെ വനമേഖലയിൽ സുരക്ഷാ സേന ഞായറാഴ്ച 31 നക്‌സലുകളെ ഏറ്റുമുട്ടലിൽ വധിച്ചു. ബിജാപൂർ ജില്ലയിലെ ദേശീയ ഉദ്യാനത്തിന് കീഴിലുള്ള വനമേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടതെന്ന് ബസ്തർ ഐ ജി പി സുന്ദർരാജ് പറഞ്ഞു. ബീജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിലെ വനത്തിൽ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഏറ്റുമുട്ടലിനിടെ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനിൽ പങ്കെടുക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
COMMENTS