തിരുവനന്തപുരം : വെഞ്ഞാറമൂടിൽ 23 കാരൻ പെണ്‍സുഹൃത്തിനെയും, സ്വന്തം സഹോദരനെയും അടക്കം ആറ് പേരെ വെട്ടി, അഞ്ച് പേർ മരിച്ചതായി പോലീസ്. വെഞ്ഞാറമൂ...
തിരുവനന്തപുരം : വെഞ്ഞാറമൂടിൽ 23 കാരൻ പെണ്‍സുഹൃത്തിനെയും, സ്വന്തം സഹോദരനെയും അടക്കം ആറ് പേരെ വെട്ടി, അഞ്ച് പേർ മരിച്ചതായി പോലീസ്. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23 വയസുള്ള അഫാനാണ് പെണ്‍ സുഹൃത്തിനെയും, അഫാൻ്റെ സഹോദരനെയും ഉൾപ്പെടെയുള്ളവരെയാണ് വെട്ടി കൊലപ്പെടുത്തിയത്.
വെട്ടേറ്റ ഇവരുടെ മാതാവിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. രണ്ടു വീടുകളിലായി ഉള്ള ആറുപേരെ ഇയാൾ വെട്ടി എന്ന് പറഞ്ഞുകൊണ്ടാണ് പോലീസിൽ കീഴടങ്ങിയത്.
ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേരെ ആക്രമിച്ചിട്ടുണ്ടെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.
Key Words: Murder, Venjarammud
COMMENTS