205 Indians deported from America
ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ചു. ട്രംപ് അധികാരത്തിലെത്തിയ ഉടന്‍ പ്രഖ്യാപിച്ച തീരുമാനം ഇന്ത്യാക്കാരെയും ബാധിച്ചിരിക്കുകയാണ്.
`ചരിത്രത്തില്‍ ആദ്യമായി ഞങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞ് കണ്ടുപിടിക്കുകയും അവര്‍ എവിടെ നിന്ന് വന്നോ അവിടേക്ക് പറഞ്ഞയയ്ക്കുകയും ചെയ്യുകയാണെ'ന്നാണ് പ്രസിഡന്റ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.
ഇന്ത്യക്കാരില്‍ ആദ്യഘട്ടത്തില്‍ തിരിച്ചയച്ചിരിക്കുന്നത് 205 പേരെയെന്നാണ് സ്ഥിരീകരണം. യുഎസില്‍ 8,000-ത്തോളം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്.
അമേരിക്കന്‍ സൈനിക വിമാനമായ സി-17 എയര്‍ക്രാഫ്റ്റിലാണ് ഇന്ത്യയിലേക്ക് കുടിയേറ്റക്കാരെ അയച്ചിരിക്കുന്നത്. അതേസമയം ടെക്‌സാസില്‍ നിന്ന് പുറപ്പെട്ട വിമാനം ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടില്ല.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യുഎസിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള ആദ്യ റൗണ്ട് അവര്‍ ആരംഭിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Keywords: America, India, 205, Deported, Trump
COMMENTS