Woman killed in tiger attack in Wayanad
മാനന്തവാടി: വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. കടുവയുടെ ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി സ്വദേശിനിയും വനംവകുപ്പ് വാച്ചറുടെ ഭാര്യയുമായ രാധ (45) ആണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്ക് പോയ രാധയെ കടുവ കൊന്നതെന്നാണ് റിപ്പോര്‍ട്ട്.
വനത്തോടു ചേര്‍ന്നു പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണ് പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കടുവയെ വെടിവയ്ക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. മന്ത്രി ഒ.ആര്‍ കേളും സംഭവസ്ഥലത്തെത്തി. മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നതായി വിവരമുണ്ട്.
Keywords: Tiger attack, Woman, killed, Wayanad
COMMENTS